10:52pm 07 November 2026
NEWS
രാജഗിരിയിൽ ദ്വിദിന മൗലിക മനുഷ്യാവകാശ പരിശീലന പരിപാടി സംഘടിപ്പിച്ചു.
05/03/2025  10:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ ദ്വിദിന മൗലിക മനുഷ്യാവകാശ പരിശീലന പരിപാടി സംഘടിപ്പിച്ചു.

 കൊച്ചി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗവും ന്യൂഡൽഹിയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി (എൻ.എച്ച്. ആർ. സി.) ചേർന്നു ദ്വിദിന മൗലിക മനുഷ്യാവകാശ പരിശീലന പരിപാടി സംഘടിപ്പിച്ചു.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ ഡോ.മോഹിത് സി.എസ്. നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ  കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ശ്രീ കെ.കെ. ഷാജു, രാജഗിരി കോളേജ് അസിസ്റ്റന്റ് ഡയറക്ടറായ റവ. ഡോ. ഷിന്റോ ജോസഫ് സി. എം. ഐ., സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. കിരൺ തമ്പി,  അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. വി. കല്യാണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡോ. മോഹിത് സി. എസ്. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ മനുഷ്യാവകാശങ്ങളുടെ മൗലിക സത്തയെക്കുറിച്ചു പറഞ്ഞു. വിദ്യാർത്ഥികളോടും പൗരന്മാരോടും അവരുടെ നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാനും നിയമപരമായ അവബോധം ലഭിക്കുവാനും  ആവശ്യമുള്ള സാഹചര്യങ്ങളിൽ മൗലിക അവകാശങ്ങളെ കുറിച്ചുള്ള സൈദ്ധാന്തിക അറിവ് പ്രയോഗിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. വിദ്യാർഥികളിലും സമൂഹത്തിലും നിയമ സാക്ഷരതയും മനുഷ്യാവകാശ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു കളമശ്ശേരി രാജഗിരി കോളേജിൽ സംഘടിപ്പിച്ച ഈ പരിശീലന പരിപാടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img